ജില്ലാ സമ്മേളനത്തിലെ പൊതുസമ്മേളനം ഒഴിവാക്കി സിപിഎം


തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഒഴിവാക്കി. പകരം സമാപന സമ്മേളനം ഓണ്‍ലൈനായി  നടത്താന്‍ തീരുമാനിച്ചു. 

തിരുവനന്തപുരത്തിന് പുറമേ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനവും ഒഴിവാക്കി. കോവിഡ് വ്യാപനം കണക്കിലെടുത്ത് ശനിയാഴ്ച നടത്താനിരുന്ന സമാപന പൊതുസമ്മേളനമാണ് ഒഴിവാക്കിയത്

أحدث أقدم