അബുദാബിയിൽ സ്ഫോടനം, രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് മരണം






അബുദാബി: ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് അബുദാബി വിമാനത്താവളത്തിനടുത്ത് ഓയില്‍ ടാങ്കര്‍ ട്രക്കുകള്‍ പൊട്ടിത്തെറിച്ച്‌ 2 ഇന്ത്യക്കാരടക്കം 3 പേര്‍ മരിച്ചു.6 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

ആക്രമണം നടത്തിയത് ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന യമന്‍ ഹൂത്തികളാണന്ന് വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു. അബുദബിയിലെ പുതിയ വിമാനത്താവളത്തിനടുത്തുള്ള അബുദബി നാഷണല്‍ ഓയില്‍ കമ്പനിയുടെ (അഡ്‌നോക്ക്) സംഭരണ കേന്ദ്രത്തിന് സമീപത്താണ് ആക്രമണം ഉണ്ടായത്.


Previous Post Next Post