
വൈപ്പിൻ ഗോശ്രീ പാലത്തിൽ നിന്ന് കായലിലേക്ക് ചാടി യുവതി. യുവതി മുങ്ങിത്താഴുന്നത് ശ്രദ്ധയിൽപ്പെട്ട മത്സ്യതൊഴിലാളികൾ അവരെ രക്ഷപ്പെടുത്തി. ആറാട്ട് എന്ന മത്സ്യബന്ധന വള്ളത്തിലെ തൊഴിലാളികളാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ഉടൻ തന്നെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സ്ത്രീ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.