പുതിയ പരിഷ്കാരം കുരുക്ക് മുറുക്കുമോ, അഴിക്കുമോ എന്ന് കാത്തിരിക്കുകയാണ് യാത്രക്കാർ.
പുതുപ്പള്ളി ഗ്രാമപ്പഞ്ചായത്തിൽ ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമുള്ള ഗതാഗതപരിഷ്കാരം ബുധനാഴ്ച മുതൽ നടപ്പാക്കും. പരിഷ്കാരങ്ങൾ ചുവടെ;
* മണർകാട് ഭാഗത്തുനിന്നുമുള്ള വാഹനങ്ങൾ പുതുപ്പള്ളി കവല വഴി ബസ്‌സ്റ്റാൻഡിലൂടെ പുതുപ്പള്ളി ഇരവിനല്ലൂർ റോഡിലെത്തി കോട്ടയം, ചങ്ങനാശ്ശേരി/തിരുവല്ല ഭാഗങ്ങളിലേക്ക് പോകണം.
* കറുകച്ചാൽ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പുതുപ്പള്ളി ബസ്‌സ്റ്റാൻഡിലൂടെ ഇരവിനല്ലൂർ റോഡിലൂടെ കോട്ടയം, മണർകാട് ഭാഗങ്ങളിലേക്ക് പോകാം.
* പുതുപ്പള്ളി-അങ്ങാടി റോഡിൽനിന്ന് ബസ് സ്റ്റാൻഡിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല.