കുമരകത്ത് കാണാതായ പെൺകുട്ടിയെ കണ്ടെത്തി






കുമരകം :  ചീപ്പുങ്കൽ ആളൊഴിഞ്ഞ പ്രദേശത്ത് ആത്മഹത്യ ചെയ്ത യുവാവിനൊപ്പം ഉണ്ടായിരുന്ന പെൺകുട്ടിയെ കണ്ടെത്തി.

ഇന്ന് രാവിലെ പ്രദേശവാസി വിനോദാണ് പാടത്തെ വരമ്പിൽ തളർന്ന് കിടക്കുന്ന നിലയിൽ പെൺക്കുട്ടിയെ കണ്ടെത്തിയത്. 

പേടിച്ചു വിറച്ച യുവതി 20 മണിക്കൂറാണ് വെള്ളം നിറഞ്ഞ കുറ്റിക്കാട്ടിൽ കഴിഞ്ഞത്. ഇന്നലെ മുതൽ പെൺകുട്ടിക്കായി തെരച്ചിൽ നടക്കുകയായിരുന്നു. 
കുമരകം പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ സ്റ്റേഷനിലേക്ക് മാറ്റി.
Previous Post Next Post