125 സ്ഥാനാർത്ഥികളുടെ പ്രഥമ പട്ടികയിൽ 2017ലെ ഉന്നാവോ പീഡന കേസിലെ പെൺകുട്ടിയുടെ അമ്മയായ ആശാ സിംങും ഉൾപ്പെടുന്നു.
പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയാണ് സ്ഥാനാർത്ഥി പട്ടിക പുറത്ത് ഇറക്കിയത്.
പട്ടികയിൽ 40% വനിതകളും, 40% യുവാക്കളുമാണ്.
ഇതിനിടെ ബി ജെ പിയിൽ നിന്ന് ഒരു എം എൽ എ കൂടി രാജിവച്ചു.
ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നിന്നുള്ള എംഎൽഎ യും പിന്നാക്ക ജാതി നേതാവുമായ മുകേഷ് വർമയാണ് രാജിവച്ചത്.