വനിതാ ഹെൽത്ത് ഇൻസ്പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി





തൃശ്ശൂർ: വനിതാ ഹെൽത്ത് ഇൻസ്പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. തങ്ങാലൂർ സ്വദേശിയായ ഹെൽത്ത് ഇൻസ്പെക്ടര്‍ അമ്പിളി (53) ആണ് മരിച്ചത്. 

വീട്ടിലെ ശുചിമുറിയിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തൃശ്ശൂര്‍ അവണൂര്‍ പി.എച്ച്.സിയില്‍ ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ് ആയിരുന്ന അമ്പിളിക്ക് ഈയിടെയാണ് എല്‍.എച്ച്. ഐ ആയി സ്ഥാനക്കയറ്റം കിട്ടി വരവൂര്‍ പി.എച്ച്‌.സിയിലേയ്ക്ക് സ്ഥലം മാറ്റം ലഭിച്ചത്. 

എന്നാല്‍ വരവൂര്‍ പി.എച്ച്.സി യില്‍ ജോലിയില്‍ പ്രവേശിക്കാതെ അവധിയെടുക്കുകയായിരുന്നു. 
അമ്പിളിക്ക് നേരിയ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പോലീസ് പറയുന്നു. 

പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്നും മരണത്തിൽ മറ്റ് അസ്വാഭാവികതയില്ലെന്ന് പോലീസ് വ്യക്തമാക്കി.
Previous Post Next Post