കൊഴുവനാല്‍ സ്വദേശി ഇരട്ടക്കുളത്ത് വീട്ടില്‍ സുധീഷ് (31) ആണ് മരിച്ചത്. സുധീഷും സുഹൃത്തുക്കളും കിണറിന് സമീപത്തിരുന്ന് ഇന്നലെ രാത്രി മദ്യപിച്ചിരുന്നു. സുഹൃത്തുക്കള്‍ പോയതിന് ശേഷം കിണറ്റില്‍ കരയിലിരുന്ന സുധീഷ് കിണറ്റില്‍ വീണതാകാമെന്നാണ് കരുതുന്നത്. കിണറിന്റെ കരയില്‍ നിന്നും മദ്യക്കുപ്പിയും വെള്ളവും കണ്ടെത്തി. അതേസമയം കിണറ്റില്‍ വെള്ളം കുറവായിരുന്നു. തലയടിച്ച് വീണതോ മദ്യലഹരിയിലായിരുന്നതിനാല്‍ തല മുങ്ങിപ്പോയതോ ആകാം മരണകാരണമെന്നാണ് നിഗമനം പാലാ ഫയര്‍ഫോഴ്സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
കോട്ടയത്ത് യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ജോവാൻ മധുമല
0
Tags
Top Stories