കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ വൈകി; യുവതിയെ രണ്ടംഗ സംഘം അക്രമിച്ചു



തിരുവനന്തപുരം: കടം വാങ്ങിയ പണം തിരികെ നൽകാൻ വൈകിയെന്നാരോപിച്ച് വീട്ടിലെത്തിയ രണ്ടംഗ സംഘം യുവതിയെ മർദിച്ചു. ശംഖുംമുഖം കണ്ണാന്തുറ സ്കൂളിനു സമീപം ഗോഡ്സി ഹൗസിൽ സ്റ്റിൻസി റോസിനാ(20)ണ് മർദനമേറ്റത്. 

യുവതി നൽകിയ പരാതിയെ തുടർന്ന് കണ്ണാന്തുറ സ്വദേശിയായ ഷാജി ചാർളിയെ വലിയതുറ പോലീസ് അറസ്റ്റുചെയ്തു. മറ്റൊരു പ്രതി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ 22ന് രാത്രി ഏഴോടെയാണ് സംഭവം. സ്റ്റിൻസി റോസിയുടെ അച്ഛൻ പ്രതികളിൽനിന്ന് പണം കടംവാങ്ങിയിരുന്നതായും തിരികെനൽകാൻ വൈകിയതിനെ തുടർന്ന് ഇവരുടെ വീട്ടിൽ ഇവർ അന്വേഷിച്ചെത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. അച്ഛനില്ലെന്ന് പറഞ്ഞപ്പോൾ ഇവർ പ്രകോപിതരായി സ്റ്റിൻസി റോസിനെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പ്രതിയെ റിമാൻഡ് ചെയ്തു. ശംഖുംമുഖം അസി. കമ്മിഷണർ ഡി.കെ.പൃഥ്വിരാജിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ അഭിലാഷ്, അലീന സൈറസ്, ആനന്ദ്കൃഷ്ണൻ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.

أحدث أقدم