പദ്ധതി നടപ്പിലാക്കിയാലുള്ള വിവിധ പ്രത്യാഘാതങ്ങൾ റെയിൽവേ മന്ത്രി കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടിയെന്നും കൃഷ്ണദാസ് പറഞ്ഞു.
കെ റെയിൽ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും അനിവാര്യമായ പദ്ധതിയല്ലെന്നുമുള്ള ആശങ്കകൾ റെയിൽവെ മന്ത്രി പങ്കു വെച്ചതായും അദ്ദേഹം പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിയേക്കാൾ കേരളത്തിന് നല്ലത് ഗോൾഡൻ ലൈനാണെന്നും സർക്കാർ അതിനെ കുറിച്ച് ആലോചിക്കണമെന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. വീടും സ്വത്തും നഷ്ടമാകുന്നവരുമായി ഒരു ചർച്ചക്കും മുഖ്യമന്ത്രി തയ്യാറാകുന്നില്ല. ഇന്നത്തെ മുഖ്യമന്ത്രിയുടെ യോഗം വെറും തട്ടിപ്പായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ റെയിൽ പദ്ധതിയുടെ ഡിപിആർ ഒരു രഹസ്യ രേഖയായി വച്ചിരിക്കുകയാണെന്നും പദ്ധതിയുടെ ഗുണോഭക്താവ് സിപിഎം മാത്രമാണെന്നും കൃഷ്ണദാസ്പറഞ്ഞു.