തിരുവനന്തപുരം: സ്‌കൂളുകള്‍ അടച്ചെങ്കിലും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.
ശിവന്‍കുട്ടി അറിയിച്ചു. പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പരീക്ഷകള്‍ക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ചു. 10, 11, 12 ക്ലാസുകള്‍ക്കുള്ള മാര്‍ഗരേഖ പുതുക്കും. എസ്.എസ്.എല്‍.സി പാഠഭാഗം ഫെബ്രുവരി ആദ്യം പൂര്‍ത്തിയാക്കും. പ്ലസ് ടു പാഠഭാഗം ഫെബ്രുവരി അവസാനത്തോടെയും പൂര്‍ത്തിയാക്കും.
1 മുതല്‍ 9 വരെ ക്ലാസുകളിലെ ഓണ്‍ലൈന്‍ പഠനത്തിനുള്ള ടൈംടേബിള്‍ പരിഷ്‌കരിച്ച് ഉടന്‍ പുറത്തിറക്കും. തിങ്കളാഴ്ച രാവിലെ 11ന് ഉന്നതതല യോഗം ചേരും. 10, 11, 12 ക്ലാസുകള്‍ക്ക് വേണ്ട കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളുകളില്‍ കോവിഡ് വ്യാപനം രൂക്ഷമല്ലെങ്കിലും കുട്ടികളുടെ ആരോഗ്യകാര്യങ്ങളില്‍ പരീക്ഷണം നടത്താനാവില്ല. അതുകൊണ്ടാണ് സ്‌കൂള്‍ അടക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.