കൊവിഡ് കരുതല്‍ ഡോസ് തിങ്കളാഴ്‌ച മുതല്‍,​ പ്രത്യേക രജിസ്ട്രേഷന്‍ വേണ്ട,​ ഓണ്‍ലൈന്‍ ബുക്കിംഗ് ഇന്ന് ആരംഭിക്കും


ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡിനെതിരെയുള്ള കരുതല്‍ ഡോസ് വാക്‌സിന്‍ തിങ്കളാഴ്‌ച മുതല്‍ നല്‍കിത്തുടങ്ങും. ഇതിനായി പ്രത്യേക രജിസ്ട്രേഷന്‍ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

മൂന്നാമത്തെ ഡോസ് വാക്സീനായി പ്രത്യേകം രജിസ്ട്രര്‍ ചെയ്യേണ്ടതില്ല. അര്‍ഹരായവര്‍ക്ക് ഇന്നു മുതല്‍ കൊവിന്‍ ആപ്പ് വഴി അപ്പോയിന്മെന്‍റ് എടുക്കാം. കരുതല്‍ ഡോസുമായി ബന്ധപ്പെട്ട വിശദ വിവരങ്ങളടങ്ങിയ മാര്‍ഗരേഖ ആരോഗ്യമന്ത്രാലയം ശനിയാഴ്ച പുറത്തിറക്കും.

ആദ്യഘട്ടത്തില്‍ കൊവിഡ് മുന്നണി പോരാളികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും 60ന് മുകളില്‍ പ്രായമുള്ളവര്‍ക്കുമായിരിക്കും കരുതല്‍ ഡോസ് നല്‍കുക. എന്നാല്‍ 60 ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കരുതല്‍ ഡോസിന് ഡോക്ടറുടെ നിര്‍ദേശം ആവശ്യമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

രണ്ട് ഡോസ് സ്വീകരിച്ച്‌ 9 മാസം കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ അപ്പോയിന്മെന്റ് എടുക്കുകയോ നേരിട്ട് കേന്ദ്രത്തില്‍ എത്തുകയോ ചെയ്യാം.


Previous Post Next Post