കേരളാ പൊലീസില്‍ ക്രിമിനലുകള്‍ കൂടി'; ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി എഐവൈഎഫ്


കോഴിക്കോട് : ട്രെയിന്‍ യാത്രക്കാരനെ പൊലീസ് മര്‍ദ്ദിക്കുന്നതും ബൂട്ടിട്ട് ചവിട്ടുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി എഐവൈഎഫ്.

കേരളാ പൊലീസില്‍ ക്രിമിനലുകള്‍ കൂടിയെന്ന് എഐവൈഎഫ് പ്രതികരിച്ചു. സംസ്ഥാന സെക്രട്ടറി ജിസ് മോനാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. പൊലീസ് അതിക്രമങ്ങള്‍ ഇടതുമുന്നണിയുടെ പൊലീസ് നയത്തിന്റെ ശോഭ കെടുത്തിയെന്നും ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ച്‌ ജിസ് മോന്‍ പറഞ്ഞു. സംഭവങ്ങള്‍ ആഭ്യന്തര വകുപ്പിന്റെ വീഴ്‌ചയാണോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



أحدث أقدم