കൊവിഡ് ഹോം ഐസൊലേഷന്‍ കാലാവധിയില്‍ മാറ്റം; പുതിയ മാര്‍ഗരേഖ പുറത്തിറക്കി.



കൊവിഡ് ഹോം ഐസൊലേഷന്‍ മാര്‍ഗരേഖയില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം മാറ്റം വരുത്തി. ഹോം ഐസൊലേഷന്റെ കാലാവധി ഏഴ് ദിവസമായി കുറച്ചു. ലക്ഷണങ്ങളില്ലാത്തതോ നേരിയ ലക്ഷണങ്ങളുള്ളതോ ആയ കൊവിഡ് കേസുകളിലാണ് ഈ മാര്‍ഗരേഖ ബാധകമാവുക. തുടര്‍ച്ചയായ മൂന്ന് ദിവസം പനി ഇല്ലെങ്കില്‍ കൊവിഡ് പോസിറ്റീവായി ഏഴ് ദിവസത്തിന് ശേഷം ഐസൊലേഷന്‍ അവസാനിപ്പിക്കാം. നേരത്തെ 10 ദിവസമായിരുന്നു ഐസൊലേഷന്‍ കാലാവധി. ഐസൊലേഷന്‍ കാലാവധി കഴിഞ്ഞാല്‍ വീണ്ടും പരിശോധന നടത്തേണ്ട ആവശ്യമില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. രക്തത്തിലെ ഓക്സിജന്റെ അളവ് 93 ശതമാനത്തിലധികം വേണമെന്ന നിബന്ധനയുണ്ട്. ഗുരുതര രോഗങ്ങളുള്ളവര്‍ക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും ഹോം ഐസൊലേഷന്‍ അനുവദിക്കില്ല. മറ്റ് അസുഖങ്ങളുള്ള വയോധികര്‍ക്ക് കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഹോം ഐസൊലേഷന്‍ അനുവദിക്കാവൂ എന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.


أحدث أقدم