ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബസ് കണ്ടക്ടര്‍ മരിച്ചു

കണ്ണൂർ: കൂത്തുപറമ്പിനടുത്ത മൂന്നാംപീടികയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. 

ശിവപുരം അയ്യല്ലൂര്‍ സ്വദേശി  എന്‍.വി വരുണ്‍ കുമാര്‍ (25) ആണ് മരിച്ചത്. 
ശനിയാഴ്ച പുലര്‍ച്ചെ 5.30ഓടെയാണ് സംഭവം. 
വരുണ്‍ സഞ്ചരിച്ച ബൈക്ക് ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു. കോട്ടയത്ത് നിന്നും മര ഉരുപ്പടികളുമായി വന്ന ലോറി മട്ടന്നൂര്‍ ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.  റോഡില്‍ തെറിച്ചുവീണ വരുണിനെ നാട്ടുകാർ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല. 
മട്ടന്നൂര്‍ എയര്‍പോര്‍ട്ടില്‍ കാര്‍ഗോ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന വരുണ്‍ ഒഴിവു ദിവസങ്ങളില്‍ സ്വകാര്യ ബസിലെ കണ്ടക്ടര്‍ ആയും ജോലി ചെയ്തിരുന്നു. 
ശിവപുരം അയ്യല്ലൂര്‍ കല്ലുവീട്ടില്‍ ഉണ്ണികൃഷ്ണന്റെയും വത്സലയുടെയും ഏക മകനാണ് വരുണ്‍.
أحدث أقدم