കൊവിഡ് വ്യാപനം; കോണ്‍ഗ്രസിന് പിന്നാലെ പൊതുപരിപാടികള്‍ റദ്ദാക്കി സിപിഐ

തിരുവനന്തപുരം  ▪️സംസ്ഥാനത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ റദ്ദാക്കി സിപിഐ. ഈ മാസം 31 വരെയുള്ള സിപിഐയുടെ എല്ലാ പൊതുചടങ്ങുകളും സമ്മേളനങ്ങളും റദ്ദാക്കിയതായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു. നാളെ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ നടത്താനിരുന്ന ധര്‍ണയും മാറ്റി. കൊവിഡ് കണക്കിലെടുത്ത് പൊതുപരിപാടികള്‍ റദ്ദാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിനുപിന്നാലെയാണ് സിപിഐയും തീരുമാനമെടുത്തത്.
أحدث أقدم