കോട്ടയം: നവജാതശിശുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ആശുപത്രിക്ക് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്. ആസൂത്രിതമായാണ് കൃത്യം നിര്‍വഹിച്ചിരിക്കുന്നതെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിക്കുള്ളില്‍നിന്ന് സഹായം ലഭിച്ചിട്ടില്ലെന്നുമാണ് നിഗമനം.
സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായോ എന്ന് ആര്‍എംഒ, പ്രിന്‍സിപ്പല്‍ തല സമിതിയാണ് അന്വേഷിച്ചത്. ഇവര്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് സുരക്ഷാ വീഴ്ചയില്ലെന്ന കണ്ടെത്തല്‍. സമിതി മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.