വഴിത്തര്‍ക്കത്തെ തുടര്‍ന്ന് മലപ്പുറത്ത് യുവാവിനെ അയല്‍വാസികള്‍ തീകൊളുത്തിക്കൊന്നു; ലജ്ജിക്കുക കേരളമേ....







മലപ്പുറം : വഴിത്തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തീ കൊളുത്തിക്കൊന്നു. മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം. 40 കാരനായ ഹോട്ടല്‍ തൊഴിലാളിയായ ഷാജിയാണ് കൊല്ലപ്പെട്ടത്.

ഷാജിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുന്നത് കണ്ടെന്ന് ദൃക്‌സാക്ഷി പൊലീസില്‍ മൊഴി നല്‍കി. ആയല്‍വാസികളാണ് തീ കൊളുത്തിയതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. 

കൂടുതല്‍ അന്വഷണം നടത്തിയ ശേഷം മാത്രമെ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാവൂ എന്നാണ് പൊലീസ് പറയുന്നത്. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് ഷാജിയുമായി അയല്‍വാസികളും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.


Previous Post Next Post