പാമ്പാടി.തറക്കല്ലിട്ട് നിർമ്മാണഉദ്ഘാടനംനിർവ്വഹിച്ചകോൺക്രീറ്റ് നടപ്പാലം വരിക്കാനിക്കാർക്ക് ഇപ്പോഴും സ്വപ്നത്തിൽ മാത്രം.ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിന് മുൻപാണ് പാമ്പാടി പഞ്ചായത്തിലെ പതിനാറാം വാർഡിലെ മുക്കാംകുഴിതോടിന് കുറുകെനടപ്പാലത്തിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തറക്കല്ലിട്ടത്.ഉത്സവഛായയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ നിരവധി യാളുകൾ പങ്കെടുക്കുകയുംചെയ്തു.ഇറിഗേഷൻ വകുപ്പിൽ നിന്ന് 7.5ലക്ഷംരൂപ അനുവദിക്കുകയും ചെയ്തു.തദ്ധേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വൻ പരാജയം ഏറ്റുവാങ്ങി ഭരണംനഷ്ടപ്പെടുകയും,പാലത്തിന് മുൻകൈ എടുത്ത ജിജിസലി പരാജയപ്പെടുകയും ചെയ്തു.മഴക്കാലം കഴിഞ്ഞാലുടൻ നിർമ്മാണം ആരംഭിക്കുമെന്ന് പാഞ്ചായത്തു പ്രസിഡൻറും,കരാറുകാരനും പ്രഖ്യാപിച്ചങ്കിലും പണിതുടങ്ങാനായില്ല. കഴിഞ്ഞവർഷത്തെ വെള്ളപ്പൊക്കത്തിൽ നിലവിലുണ്ടായിരുന്ന തടിപ്പാലം തകരുകയും തുടർന്ന് പാമ്പാടിക്കാരൻ ന്യൂസ് ഈ വാർത്ത ജനങ്ങളിൽ എത്തിക്കുകയും ചെയ്തതിനു പിന്നാലെ ഡി.വൈ എഫ്.ഐ പ്രവർത്തകർ തടിപ്പാലം താൽക്കാലികമായി സഞ്ചാര യോഗ്യമാക്കി
കോൺക്രീറ്റ് പാലത്തിന്റെ ശിലാഫലകം അടുത്തവീട്ടിലെ പണിതീരാത്ത ശുചി മുറിയിൽ ശാപമോക്ഷം കാത്ത് ഇരിക്കുകയാണ് ഇതിൻ്റെ ചിത്രംസഹിതം പാമ്പാടിക്കാരൻ ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.ഈവേനൽക്കാലത്ത് പണിനടത്തുവാൻ കഴിഞ്ഞില്ലങ്കിൽ തുകനഷ്ടപ്പെടുമെന്ന ഭീതിയിലാണ് വരിക്കാനിനിവാസികൾ വാർഡ് മെമ്പർ. ഈ കാര്യത്തിൽ അലംഭാവം കാട്ടുകയാണെന്നും നാട്ടുകാർ കുറ്റപ്പെടുത്തി
നിർമ്മാണം ആരംഭിക്കണമെങ്കിൽ ഇനിയും കടമ്പകളേറെയാണ്.പുതിയഎസ്റ്റിമേറ്റും,സാങ്കേതികഅനുമതിയും ലഭിച്ചില്ലങ്കിൽ കരാറുകാരൻ പണിഏറ്റെടുക്കുകയുമില്ല.