വാവ സുരേഷ് സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു അപകടത്തിൽ വാവ സുരേഷിന് പരിക്ക്


പോത്തൻകോട്: വാവ സുരേഷ് സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ വാവ സുരേഷിന് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ വാവയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിചിരിക്കുകയാണ്.

ഇന്ന് വൈകിട്ട് 6:40ന് പോത്തൻകോട് വച്ചായിരുന്നു അപകടം. 9 ദിവസം പ്രായമായ കുഞ്ഞുൾപ്പടെയായിരുന്നു അപകടത്തിൽപ്പെട്ട വണ്ടിയിലുണ്ടായിരുന്നത്. പ്രസവം കഴിഞ്ഞ് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് പോകുകയായിരുന്നു എതിരെയുള്ള വാഹനത്തിലുണ്ടായിരുന്നവർ. രണ്ട് വാഹനത്തിൽ ഉള്ളവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Previous Post Next Post