എരമംഗലം (മലപ്പുറം): ബസിനടിയിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികന് ദാരുണാന്ത്യം.
മാറഞ്ചേരി വടമുക്ക് സ്വദേശി സിദ്ധാർത്ഥൻ (42)ആണ് മരിച്ചത്.
ഇന്നലെ (ശനിയാഴ്ച്ച) ഉച്ചയോടെ എരമംഗലം താഴത്തേൽപടി സ്കൂളിന് സമീപത്താണ് സിദ്ധാർഥനും സഹോദരൻ വിശ്വനാഥനും സഞ്ചരിച്ച ബൈക്കിന് പിറകിൽ മറ്റൊരു ബൈക്ക് ഇടിച്ചത്
ഇടിയുടെ ആഘാതത്തിൽ സിദ്ധാർത്ഥൻ ബസ്സിനടിയിലേക്ക് തെറിച്ചുവീണു.സംഭവസ്ഥലത്തുവച്ചു തന്നെ ഇദ്ദേഹം മരിച്ചു.
സഹോദരൻ വിശ്വനാഥനെ പരിക്കുകളോടെ പുത്തൻപള്ളി ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കുന്നംകുളം റോയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പൊന്നാനി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ച സിദ്ധാർത്ഥൻ്റെ മൃതദേഹം പോലീസ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.