കൊടുങ്ങല്ലൂര്‍ : ഫേസ്ബുക്ക് സൗഹൃദ കെണിയില്‍ കുരുങ്ങിയ വിദ്യാര്‍ഥിനിയുമായി കാറില്‍ കറങ്ങിയ യുവാവ് അറസ്റ്റില്‍.
കൊണ്ടോട്ടി സിയാംകണ്ടം സ്വദേശി അമീറാണ് (23) അറസ്റ്റിലായത്. ഹയര്‍ സെക്കന്‍ഡറിയില്‍ പഠിക്കുന്ന വിദ്യാര്‍ഥിനി രാവിലെ വീട്ടില്‍നിന്ന് സ്കൂളിലേക്ക് പോന്ന ശേഷം ഫേസ്ബുക്ക് സുഹൃത്തിനൊപ്പം കറങ്ങുകയായിരുന്നു.
വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇരുവരും ഇരിങ്ങാലക്കുടയില്‍ ഉണ്ടെന്ന് വിവരം കിട്ടി. തുടര്‍ന്ന് തന്ത്രപൂര്‍വം വിളിച്ചു വരുത്തി നടപടിയെടുക്കുകയായിരുന്നു. യുവാവിന്റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.