നടൻ മമ്മൂട്ടിയ്ക്ക് കോവിഡ്. സ്ഥിരീകരിച്ചു





കൊച്ചി :  സിബിഐ ഡയറിക്കുറിപ്പിന്റെ 5-ാം പതിപ്പിന്റെ ഷൂട്ടിങ്ങ് നടന്നു കൊണ്ടിരിക്കെയായിരുന്നു താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
നിലവിൽ മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.

മമ്മൂട്ടി ഇന്നലെ രാത്രി എ സി ഫ്‌ളാറിലെ അകത്ത് അടച്ചിട്ട സ്ഥലത്തായിരുന്നു ചിത്രീകരണം.

ഇന്ന് രാവിലെ മുതൽ അദ്ദേഹത്തിന് ചെറിയ തൊണ്ടവേദന അനുഭവപ്പെടുകയും തുടർന്ന് കോവിഡ് പരിശോധന നടത്തിയപ്പോൾ പോസിറ്റീവ് ആവുകയും ആയിരുന്നു.

മമ്മൂട്ടിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സിബിഐ 5 ഷൂട്ടിങ് നിര്‍ത്തിവെച്ചു.
കഴിഞ്ഞമാസം 29നാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം സിബിഐ -5 ന്റെ ചിത്രകരണത്തിനായി എത്തിയത്.
Previous Post Next Post