ആലപ്പുഴ കൈനകരി തോട്ടുവത്തലയിലാണ് സംഭവം. 79 വയസ്സുകാരനായ അപ്പച്ചനും 75 വയസ്സുകാരിയായ ലീലാമ്മയുമാണ് മരിച്ചത്.
ലീലാമ്മയ്‌ക്ക് വിഷം നല്‍കിയ ശേഷം അപ്പച്ചന്‍ തൂങ്ങി മരിക്കുകയായിരുന്നു. ഇവരുടെ വീട്ടില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തി.
വാര്‍ദ്ധക്യത്തിന്റെ ഒറ്റപ്പെടലാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ഇവര്‍ക്ക് ആറ് മക്കളാണുള്ളത്. മക്കളുമായി അകന്നാണ് വൃദ്ധ ദമ്ബതികള്‍ താമസിച്ചിരുന്നത്. രണ്ടു പേരും രോഗികളായിരുന്നു. ലീലാമ്മ കിടപ്പു രോഗിയായിരുന്നു. കൂടാതെ സാമ്ബത്തിക ബുദ്ധിമുട്ടും ഇവരെ അലട്ടിയിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു.
പള്ളിയിലേയ്‌ക്ക് പോകുകയായിരുന്ന അയല്‍വാസികളാണ് അപ്പച്ചനെ വീടിന്റെ മുന്നിലുള്ള മാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീടുനുള്ളില്‍ നോക്കിയപ്പോള്‍ ലീലാമ്മയും മരിച്ച് കിടക്കുന്നത് കണ്ടു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഭാര്യക്ക് വിഷം നല്‍കിയ ശേഷം അപ്പച്ചന്‍ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.