കോട്ടയത്ത് ക്നാനായ സഭ ആസ്ഥാനത്ത് ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധം.






കോട്ടയത്ത് ക്നാനായ സഭ ആസ്ഥാനത്ത് ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധം.

ക്നായി തൊമ്മന്റെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം. ക്രിസ്തുരാജ പള്ളിയിൽ പ്രതിമ സ്ഥാപിക്കാൻ എത്തിയ വിശ്വാസികളെയാണ് പോലീസ് തടഞ്ഞത്.

 ഇതേ തുടർന്ന് കോട്ടയം വെസ്റ്റ് എസ് ഐ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇരു വിഭാഗങ്ങളുമായി ചർച്ച നടത്തുകയാണ്.
സഭ വികാരി ജനറലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

Previous Post Next Post