ചങ്ങനാശേരി വെങ്കോട്ട കളത്തിങ്കൽ ബോബിൻ കെ ലാലിച്ച(26)നാണ് മരിച്ചത്. ബോബിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും അപകടത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്.
മാടപ്പള്ളി ഇല്ലിമൂടിന് സമീപമാണ് അപകടമുണ്ടായത്.
ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ കേറ്ററിംങ് ജോലികൾക്കു ശേഷം മടങ്ങുകയായിരുന്നു വെങ്കോട്ട സ്വദേശികളായ സംഘം .
ഇവർ സഞ്ചരിച്ച കാർ ഇല്ലിമൂടിനു സമീപം നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിയുകയായിരുന്നു .