പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ചന്‍ പിടിയില്‍

പുതുപ്പാടി : പ്രായപൂർത്തിയായ പെൺകുട്ടിയെ വർഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ചയാൾ പിടിയിൽ. പുതുപ്പാടി കാക്കവയൽ  പ്രതീഷ്(43)നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റുചെയ്തത്.
ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള മകളെ     നാലാം ക്ലാസിൽ പഠിക്കുന്ന കാലംമുതൽ പീഡിപ്പിച്ചെന്നാണ് പരാതി.മാനസീക സംഘര്‍ഷം നേരിട്ട കുട്ടിയെ അധ്യാപകര്‍ ചോദ്യം ചെയ്തപ്പഴാണ് ഞെട്ടിക്കുന്ന പീഢനം പുറത്തറിഞ്ഞത്.
  ഭയംകാരണം ഇക്കാര്യം മറ്റുള്ളവരോട് തുറന്നുപറയാതിരുന്ന പെൺകുട്ടി അടുത്തിടെയാണ് പീഡനവിവരം പുറത്തറിയിക്കുന്നത്. 
പോക്സോ ആക്ട് പ്രകാരം അറസ്റ്റുചെയ്ത പ്രതിയെ കോഴിക്കോട് പ്രത്യേക പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


أحدث أقدم