ക്ലാസ് മുറിയില്‍ ആറാം ക്ലാസ്സുകാരിയെ ബലാത്സംഗം ചെയ്തു; അധ്യാപകന്‍ അറസ്റ്റില്‍


രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ബലാത്സംഗം ചെയ്ത സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. ആറാം ക്ലാസ് വിദ്യാർഥിനിയായ 11കാരിയാണ് അതിക്രമത്തിന് ഇരയായത്. രജൌലി ജില്ലയിലാണ് സംഭവം.

വ്യാഴാഴ്ച സ്കൂളിലേക്ക് പോയ കുട്ടി തിരികെ വീട്ടിലെത്തിയില്ല.തുടര്‍ന്ന് കുട്ടിയുടെ അമ്മ അന്വേഷിച്ച് സ്കൂളിലെത്തി. സ്കൂളിലെ ഒരു ക്ലാസ് മുറിയിൽ നിന്ന് കരച്ചിൽ കേട്ടു. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. അമ്മ വാതില്‍ ബലംപ്രയോഗിച്ച് തുറന്നപ്പോള്‍ കുട്ടിയെ അധ്യാപകൻ ഉപദ്രവിക്കുന്നതാണ് കണ്ടത്. ഇതോടെ സ്ത്രീയെ തള്ളിയിട്ട് അധ്യാപകൻ ക്ലാസ് മുറിയിൽ നിന്ന് ഇറങ്ങിയോടി.
അധ്യാപകന്‍ ഉപദ്രവിച്ചെന്ന് കുട്ടി അമ്മയോടു പറഞ്ഞു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. അധ്യാപകനെ പൊലീസ് പിടികൂടി. പോക്സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയാണ് കേസെടുത്തത്. രാജസ്ഥാനിൽ അധ്യാപകര്‍ വിദ്യാര്‍ഥികളെ ഉപദ്രവിക്കുന്ന നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മൂന്നു മാസത്തിനിടെ നാ​ലിൽ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്
أحدث أقدم