കോഴിക്കോട്: മാവേലി എക്‌സ്പ്രസ്സില്‍ റെയില്‍വേ പോലീസിലെ എ.എസ്.ഐയുടെ മര്‍ദ്ദനമേറ്റ യാത്രക്കാരന്‍ കൂത്തുപറമ്ബ് നിര്‍മ്മലഗിരി സ്വദേശി പൊന്നന്‍ ഷമീര്‍(40) അറസ്റ്റില്‍.
ട്രെയിനില്‍ സ്ത്രീകളെ ശല്യപ്പെടുത്തിയ കുറ്റത്തിനാണ് ഷമീറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കോഴിക്കോട് ലിങ്ക് റോഡില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പീഡനക്കേസില്‍ അടക്കം പ്രതിയാണ് ഷമീര്‍. ഇതിന് പുറമെ മാല പൊട്ടിക്കല്‍, ഭണ്ഡാര കവര്‍ച്ച തുടങ്ങിയ കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ചില കേസുകളില്‍ ഇയാള്‍ നേരത്തെ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്.
കഴിഞ്ഞ ദിവസമാണ് മദ്യലഹരിയില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത ഷമീറിനെ എ.എസ്.ഐ ബൂട്ട് ഇട്ട് ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ഇത് വലിയ വിവാദമായിരുന്നു. ഞായറാഴ്ച മാവേലി എക്‌സ്പ്രസിലെ എസ്ടു കോച്ചില്‍ വച്ചാണ് ടിക്കറ്റ് എ.എസ്.ഐ എം.സി.പ്രമോദ് ഷമീറിനെ ചവിട്ടി വീഴ്‌ത്തിയത്. ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.