രക്ഷിതാക്കളെ മദ്യം നൽകി വലയിലാക്കി പത്താം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു ഗർഭിണിയാക്കി.

കൊല്ലം / രക്ഷിതാക്കളെ മദ്യം നൽകി വലയിലാക്കി പത്താം ക്ലാസുകാരിയായ ആദിവാസി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. ആദിവാസി വിഭാഗത്തിൽപ്പെട്ട യുവാക്കളാണ് അറസ്റ്റിലായിരിക്കുന്നത്. രമാ കണ്ണൻ, കണ്ണൻ ദാസ് എന്നിവരാണ് പിടിയിലായത്. ഇവരെ പോലീസ് ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കുന്നുണ്ട്.
വയറുവേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിലെത്തിയപ്പോഴാണ് പത്താം ക്ലാസുകാരി ഗർഭിണിയാണെന്ന് കണ്ടെത്തുന്നത്. പമ്പാ സ്റ്റേഷൻ പരിധിയിലാണ് സംഭവത്തിൽ പെൺകുട്ടി ഇപ്പോൾ എട്ടുമാസം ഗർഭിണിയാണ്. പെൺകുട്ടിയെ പീഡിപ്പിച്ച മറ്റൊരു പ്രതി ജയകൃഷ്ണനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പ്രതികൾ പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് മദ്യം നൽകി സൗഹൃദത്തിലാക്കുകയും പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിക്കുകയുമായിരുന്നു. അറെസ്റ്റിലായവർ വീട്ടിലെ നിത്യ സന്ദർശകരായിരുന്നു. പെൺകുട്ടിയെ കൊല്ലത്തെ ഒരു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
Previous Post Next Post