കോട്ടയത്ത് സ്ക്കൂൾ വിദ്യാര്‍ഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.. തമ്മിൽ പരിചയപ്പെട്ടത് ഇൻസ്റ്റാഗ്രാം വഴി !



സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച ശേഷം സ്കൂൾ വിദ്യാർത്ഥിനിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച 35 കാരൻ അറസ്റ്റിൽ .
പാലക്കാട് തിരുവിഴ യാട് സ്വദേശി റിയാസ് (35)നെയാണ് ഈരാറ്റുപേട്ട പോലീസ് കണ്ണൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്. പാലക്കാട് നിന്നും ഈരാറ്റുപേട്ടയിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാള്‍ കടന്നുകളയുകയായിരുന്നു. കഴിഞ്ഞദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. 
പെണ്‍കുട്ടി സ്‌കൂളിലെത്താന്‍ വൈകിയത് ശ്രദ്ധയില്‍പ്പെട്ട സ്‌കൂള്‍ അധികൃതര്‍ വിവരം പോലീസില്‍ അറിയിച്ചതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, കഴിഞ്ഞദിവസം ഈരാറ്റുപേട്ടയില്‍ എത്തി ലോഡ്ജില്‍ മുറിയെടുത്തിരുന്നു. തുടര്‍ന്ന് സ്‌കൂളിന് സമീപമെത്തി കുട്ടിയെ നിര്‍ബന്ധിച്ച് ഓട്ടോയില്‍ കയറ്റികൊണ്ടുപോയി ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം കുട്ടിയെ സ്‌കൂളിന് സമീപംതന്നെ ഇറക്കിവിട്ട ശേഷം കടന്നുകളയുകയും ചെയ്തു.
പെണ്‍കുട്ടി സ്‌കൂളിലെത്താന്‍ വൈകിയത് ശ്രദ്ധയില്‍പ്പെട്ടതോടെ സ്‌കൂള്‍ അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെക്കുറിച്ച് കൃത്യമായ സൂചനകളൊന്നും ആദ്യഘട്ടത്തില്‍ ലഭിച്ചിരുന്നില്ല. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങളും സി.സി.ടി.വി. ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ണൂരില്‍നിന്ന് പിടികൂടിയത്.



أحدث أقدم