രാജ്യത്ത് ഒമിക്രോണ്‍ സമൂഹവ്യാപനത്തിലേക്കെന്ന്..

രാജ്യത്ത് ഒമിക്രോണ്‍ സമൂഹവ്യാപനത്തിലേക്കെന്ന് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള സമിതി. മെട്രോ നഗരങ്ങളില്‍ സമൂഹ വ്യാപനമായെന്ന് ഇന്‍സാകോഗ് ആണ് മുന്നറിയിപ്പു നല്‍കിയത്. 
വൈറസിന്റെ സാമ്പിളുകള്‍ ശേഖരിച്ച് ജനിതക മാറ്റങ്ങളും സ്വാഭവവും പഠിക്കാന്‍ രൂപീകരിച്ച കണ്‍സോര്‍ഷ്യമാണ് ഇന്‍സാകോഗ്. ദേശീയതലത്തിലെ പത്ത് ലബോറട്ടറികള്‍ അടങ്ങിയതാണ് ഇന്‍സാകോഗ്.

നിലവില്‍ ഇന്ത്യയില്‍ ഒമിക്രോണ്‍ സമൂഹവ്യാപന ഘട്ടത്തിലാണ്. മെട്രോ നഗരങ്ങളിലും ഇത് വ്യാപിച്ചുകഴിഞ്ഞു. ഒമിക്രോണിന്റെ സാംക്രമിക വകഭേദമായ BA.2 ലൈനേജും രാജ്യത്ത് സ്ഥിരീകരിച്ചതായും ഇന്‍സാകോഗ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറഞ്ഞു. 

ഈയടുത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട B.1.640.2  വകഭേദം നിരീക്ഷിച്ചുവരികയാണ്. ഇതിന്റെ വ്യാപനം സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ കണ്ടെത്തിയ ഒമിക്രോണ്‍ കേസുകളില്‍ ഭൂരിഭാഗവും ലക്ഷണങ്ങളില്ലാത്തതോ നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളതോ ആണ്. ഐസിയുവില്‍ പ്രവേശിപ്പിക്കുന്ന കേസുകളുടെ എണ്ണം വര്‍ധിച്ചെന്നും ഇന്‍സാകോഗ് ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.

أحدث أقدم