ഭർത്താവിനൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവതി മരിച്ചനിലയിൽ

കോഴിക്കോട് : നഗരത്തിലെ ലോഡ്ജിൽ ഭർത്താവിനൊപ്പം മുറിയെടുത്ത യുവതി ജീവനൊടുക്കിയ നിലയിൽ. മലപ്പുറം മങ്കട കല്ലിങ്ങൽവീട്ടിൽ സുൾഫിക്കർ അലിയുടെ ഭാര്യ റംഷീന (28) ആണ് മരിച്ചത്._
_വെള്ളിയാഴ്ച വൈകീട്ടാണ് സുൾഫിക്കറും റംഷീനയും കോഴിക്കോട് റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ലോഡ്ജിൽ മുറിയെടുത്തത്. ശനിയാഴ്ച രാവിലെ സുൾഫിക്കർ ചായവാങ്ങാനായി പുറത്തുപോയ സമയത്താണ് റംഷീന ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. റൂം തുറക്കാൻ കഴിയാത്തതിനെത്തുടർന്ന് ചവിട്ടിപ്പൊളിച്ചാണ് അകത്തേക്ക് കയറിയത്. ടൗൺ പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ബീച്ച് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട് പത്തിരിപ്പാലം സ്വദേശിനിയാണ് റംഷീന._

أحدث أقدم