കരുതൽ വാക്സിനേഷന് (ബൂസ്റ്റർ ഡോസ് ) കോട്ടയത്ത് തുടക്കമായി.








കോട്ടയം : കരുതൽ വാക്സിനേഷന് (ബൂസ്റ്റർ ഡോസ് ) കോട്ടയത്ത് തുടക്കമായി.  മന്ത്രി വി.എൻ. വാസവനും, സുപ്രീം കോടതി മുൻ ജസ്‌റ്റിസ് കെ.ടി. തോമസും കോട്ടയം ജനറൽ ആശുപത്രിയിൽ വാക്സിനെടുത്തു.

രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ച് ഒമ്പതു മാസം (39 ആഴ്ച്ച) പിന്നിട്ട മുൻഗണന വിഭാഗങ്ങളിലുള്ളവരാണ് നിലവിൽ മൂന്നാം ഡോസിന് അർഹരാവുക. 

മുൻകരുതൽ ഡോസ് സ്വീകരിക്കുന്നതിന് ഡോക്ടറുടെ സർട്ടിഫിക്കറ്റോ മറ്റു രേഖകളോ ഹാജരാക്കേണ്ടതില്ല.

കൂടാതെ കോവിഷീൽഡ്‌ രണ്ടാം ഡോസിനു അർഹരായവർക്കും ഒന്നാം ഡോസ് ഇതുവരെ സ്വീകരിക്കാത്തവർക്കും ഇതേ കേന്ദ്രങ്ങളിൽ വാക്‌സിൻ സ്വീകരിക്കാവുന്നതാണ്.


Previous Post Next Post