അക്വേറിയം ദേഹത്തേക്ക് മറിഞ്ഞ് വീണ് അഞ്ച് വയസുകാരൻ മരിച്ചു




കണ്ണൂർ: അക്വേറിയം ദേഹത്തേക്ക് മറിഞ്ഞ് വീണ് അഞ്ച് വയസുകാരൻ മരിച്ചു. മാട്ടൂൽ കക്കാടൻ ചാലിലെ കെ അബ്ദുൾ കരീമിൻ്റെയും, മൻസൂറിൻ്റെയും മകൻ മാസിൻ ആണ് മരിച്ചത്.ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.വീടിനുള്ളിൽ മേശമേൽ വച്ചിരുന്ന അക്വേറിയത്തിൻ മാസിൻ പിടിച്ചു വലിച്ചതിനെ തുടർന്ന് ദേഹത്തേക്ക് വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Previous Post Next Post