പാലാ: ആൾമാറാട്ടം നടത്തി യുവതിയിൽ നിന്നും നഗ്നചിത്രങ്ങൾ കരസ്ഥമാക്കി യുവതിയെ ബലാൽസംഗം ചെയ്യുകയും ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കൊല്ലം സ്വദേശിയെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര തലച്ചിറ പുല്ലാഞ്ഞിവിള വീട്ടിൽ സജീറാണ് പിടിയിലായത്. എറണാകുളത്തെ ലോഡ്ജിൽ നിന്നും കൊച്ചി ഷോഡോ പോലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.
ഫേസ്ബുക്ക്, യൂട്യൂബ് ചാനൽ ചാനൽ തുടങ്ങിയ പെൺകുട്ടി സുഹൃത്തുക്കളെ ക്ഷണിച്ചപ്പോൾ സജീറിനെയും ഉൾപ്പെടുത്തു കയായിരുന്നു. യുവതിയുമായി സൗഹൃദം തുടർന്ന സജീർ ക്രമേണ ബന്ധം വർധിപ്പിക്കുകയും നഗ്നചിത്രങ്ങളും വീഡിയോ കളും കരസ്ഥമാക്കുകയുമായിരുന്നു. ഇവ ഡിലീറ്റ് ചെയ്യണമെന്ന ആവശ്യം അംഗീകരിക്കുന്നതിനായി യുവതിയോട് പാലായി ലെത്താൻ സജീർ ആവശ്യപ്പെട്ടു. കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ വച്ച് പെൺകുട്ടിയെ ബലാൽസംഗം ചെയ്യുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു.