കാട്ടാനയെ കണ്ട് ഭയന്നോടിയ സത്രീ തലയിടിച്ച് വീണ് മരിച്ചുപ്രതീകാത്മക ചിത്രം
 

സുല്‍ത്താന്‍ ബത്തേരി: കാട്ടാനയെ കണ്ട് പേടിച്ചോടിയ ആദിവാസി സ്ത്രീ തലയിടിച്ച് വീണ് മരിച്ചു. വയനാട് പുതിയിടം കാട്ടുനായ്ക്ക കോളനിയിലെ ബസവിയാണ് മരിച്ചത്. 

ചെതലയം ഫോറസ്റ്റ് റെയ്ഞ്ചിലെ ഉള്‍വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോഴാണ് സംഭവം. അഞ്ചു പേര്‍ ചേര്‍ന്നാണ് വിറക് ശേഖരിക്കാന്‍ പോയത്. തലയ്ക്ക് പരിക്കേറ്റ ബസവിയെ പുല്‍പ്പള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 
ഒപ്പമുണ്ടായിരുന്ന സഹോദരി മാച്ചിയ്ക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റെങ്കിലും നില ഗുരുതരമല്ല.


Previous Post Next Post