പള്ളിയിലെ ആചാരവെടി: കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറി ; ഒരാള്‍ മരിച്ചു






കൊച്ചി: മൂവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോള്‍സ് പള്ളി പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. കടാതി സ്വദേശി രവി (55) ആണ് മരിച്ചത്.

ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കരാറുകാരനായ ജെയിംസിനാണ് പരിക്കേറ്റത്. എഴുപത് ശതമാനത്തിലേറെ പൊള്ളലേറ്റ ജയിംസ് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത്.

പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ച്‌ പടക്കം സൂക്ഷിച്ചിരുന്ന മുറിയില്‍ രവിയും ജെയിംസും ചേർന്ന് കതിന നിറയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവ സമയത്ത് പള്ളിയില്‍ കുർബാന നടക്കുകയായിരുന്നതിനാല്‍ സ്ഫോടനം നടന്ന സ്ഥലത്ത് കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നില്ല.
 
Previous Post Next Post