പരിചയം, സോഷ്യല്‍ മീഡിയയിലൂടെ... സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തേടി എത്തിയത് നാല് യുവാക്കള്‍ , സംഭവം കോട്ടയത്ത്


കുമാരനല്ലൂര്‍(കോട്ടയം):  സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തേടി പ്രണയ ദിനത്തിൽ കോട്ടയത്ത് എത്തിയത് നാല് യുവാക്കൾ.

കോട്ടയം നഗരപരിധിയിലെ കുമാരനല്ലൂരിൽ 14ന് ഉച്ചക്ക് 1.30നാണ് സ്കൂൾ വിദ്യാർത്ഥിനിയെ തേടി. ആലുവ സ്വദേശികളായ നാലു യുവാക്കൾ എത്തിയത്. ഇന്നോവ കാറിലാണ് സംഘം വന്നത്.  പെണ്‍കുട്ടിയുടെ താമസസ്ഥലം കൃത്യമായി അറിയാത്തതിനെ തുടര്‍ന്ന് യുവാക്കള്‍ സ്ഥലം പലരോടും ചോദിച്ചറിയുവാന്‍ ശ്രമിച്ചു. 
ഇതോടെ നാട്ടുകാർക്കിടയിൽ സംശയം തോന്നി. തുടർന്ന് നാട്ടുകാര്‍ യുവാക്കളെ തടഞ്ഞുവച്ച് വാര്‍ഡ് കൗണ്‍സിലറെ വിവരം അറിയിക്കുകയും ഗാന്ധിനഗർ പോലീസിന് കൈമാറുകയുമായിരുന്നു.

പോലീസെത്തി യുവാക്കളെ ചോദ്യം ചെയ്തപ്പോഴാണ് സമൂഹ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ തെരഞ്ഞ് വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ എത്തിയതാണെന്ന് മനസ്സിലായത്.

ആലുവയില്‍ നിന്നും ഇന്നോവ കാർ വാടകക്ക് എടുത്താണ് യുവാക്കള്‍ കുമാരനല്ലൂരെത്തിയത്. ഇവരില്‍ മൂന്നു പേര്‍ വിദ്യാര്‍ത്ഥികളും നാലാമത്തെ യുവാവ് ഇവര്‍ക്കു കൂട്ടു വന്നതുമായിരുന്നു.  ഗാന്ധിനഗര്‍ പോലീസ് യുവാക്കളെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി. പ്രത്യേകിച്ച് പരാതിയൊന്നും ലഭിക്കാത്തതിനാൽ  രക്ഷിതാക്കളെ വിളിച്ചുവരുത്തി അവർക്കൊപ്പം യുവാക്കളെ  വിട്ടയച്ചു.


Previous Post Next Post