കോട്ടയം മൂലവട്ടം ദിവാൻ കവലയിലെ കോൺഗ്രസിന്റെ വിവാദ സ്തൂപം പൊളിച്ചു മാറ്റി


ജില്ലാ കളക്ടറുടെ നിർദേശത്തെ തുടർന്നാണ് സ്തൂപം പൊളിച്ചു മാറ്റിയത്. ഈ സ്തൂപത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു സി.പി.എമ്മിന്റെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള അലങ്കാരപ്പണികളും, കമാനങ്ങളും പൊളിച്ച് നീക്കിയത് വിവാദമായിരുന്നു. ഈ വിഷയത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി രാഹുൽ മറിയപ്പള്ളി എന്നിവർക്കെതിരെ ചിങ്ങവനം പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സ്തൂപം പൊളിച്ചു നീക്കിയത്
Previous Post Next Post