വിദ്യാര്‍ഥിനിയെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂർ : കോളേജ് വിദ്യാര്‍ഥിനിയെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട കാറളം കിഴുത്താണി സ്വദേശിനിയായ സാന്ത്വന (19) ആണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ കെകെടിഎം കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് സാന്ത്വന. ജ്യോതി പ്രകാശ്, രജിത ദമ്പതികളുടെ മകളാണ്.

വ്യാഴാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഇരിങ്ങാലക്കുടയില്‍ നിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്ത് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. കാട്ടൂര്‍ പോലീസ് മേല്‍ നടപടി സ്വീകരിച്ചു. സഹോദരി: മാളവിക.

അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. സമീപവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കാട്ടൂര്‍ എസ്.ഐ പറഞ്ഞു.


Previous Post Next Post