ഭൂതവും ഭാവിയും വര്‍ത്തമാനവും ഒരു കുടക്കീഴില്‍; മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ ചൊവ്വാഴ്ച തുറക്കും.

ജിബിൻ പാതേപ്പറമ്പിൽ 
ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ 14 മ്യൂസിയങ്ങളില്‍ ഒന്നാണ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍. സ്വദേശി കലാകാരനായ മത്തര്‍ ബിന്‍ ലഹെജ് രൂപകല്‍പന ചെയ്ത 14,000 മീറ്റര്‍ അറബിക് കലഗ്രഫി കാണാം.

ഹൈലൈറ്റ്:
• ഗാഫ്, സിദ്ര്‍, ഈന്തപ്പന, അക്കേഷ്യ എന്നിവയാണ് പ്രധാനമായുള്ളത്
• കൊടും ചൂടിനെ പ്രതിരോധിക്കാന്‍ കഴിയുന്ന ഇവയ്ക്ക് വളരാന്‍ കുറച്ച് വെള്ളം മാത്രം മതി
മഴക്കാലത്ത് വെള്ളം കെട്ടി നില്‍ക്കുമെന്ന പേടി വേണ്ട

ദുബായ്: മ്യൂസിയം ഓഫ് ദ് ഫ്യൂച്ചര്‍ ചൊവ്വാഴ്ച തുറക്കും. എമിറേറ്റ്‌ഴ്‌സ് ടവേവ്‌സ്, ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററര്‍, ദുബായ് വേള്‍ഡ് സെന്റര്‍ എന്നിവയ്ക്ക് സമീപമാണ് പരമ്പരാഗത ആധുനിക വാസ്തുശില്‍പ വിദ്യകള്‍ സമ്മേളിക്കുന്ന മ്യൂസിയം. പരിസ്ഥിതി സംരക്ഷണത്തിലൂടെ സുരക്ഷിത ലോകമൊരുക്കുകയെന്ന ലക്ഷ്യമാണ് പ്രധാനമായും മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ മുന്നോട്ടുവയ്ക്കുന്നത്.

മ്യൂസിയത്തില്‍ മരങ്ങളും ചെടികളും നിറഞ്ഞ ഒരു ചെറിയ കുന്നിലേക്ക് നടന്നു കയറുന്ന അനുഭൂതിയാകും ഉണ്ടാകുക. ഗാഫ്, സിദ്ര്‍, ഈന്തപ്പന, അക്കേഷ്യ എന്നിവയാണ് പ്രധാനമായുള്ളത്. കൊടും ചൂടിനെ പ്രതിരോധിക്കാന്‍ കഴിയുന്ന ഇവയ്ക്ക് വളരാന്‍ കുറച്ച് വെള്ളം മാത്രം മതി. മഴക്കാലത്ത് വെള്ളം കെട്ടി നില്‍ക്കുമെന്ന പേടി വേണ്ട. വെള്ളം ഒഴുകി പോകാനുള്ള സംവിധാനമുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ 14 മ്യൂസിയങ്ങളില്‍ ഒന്നാണ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍. സ്വദേശി കലാകാരനായ മത്തര്‍ ബിന്‍ ലഹെജ് രൂപകല്‍പന ചെയ്ത 14,000 മീറ്റര്‍ അറബിക് കലഗ്രഫി കാണാം. മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് 30,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണവും 77 മീറ്റര്‍ ഉയരവുമുണ്ട്. എമിറേറ്റ്‌സ് ടവേഴ്‌സ് മെട്രോ സ്‌റ്റേഷനുമായി ബന്ധിപ്പിച്ച് 212 മീറ്റര്‍ നീളമുള്ള പാലം ഉണ്ട്. 145 ദിര്‍ഹമാണ് പ്രവേശന നിരക്കായി ഈടാക്കുന്നത്. 3 വയസ്സില്‍ താഴെയുള്ള കുട്ടികള്‍, 60 കഴിഞ്ഞവര്‍ എന്നിവര്‍ക്ക് പുറമെ നിശ്ചയദാര്‍ഢ്യ വിഭാഗക്കാര്‍ക്കും ഒപ്പമുള്ളയാള്‍ക്കും പ്രവേശനം സൗജന്യമാണ്.

എമിറേറ്റ്‌സ് ടവേഴ്‌സ്, ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍, ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ എന്നിവയ്ക്ക് സമീപമാണ് പരമ്പരാഗത ആധുനീക വാസ്തുശില്‍പ വിദ്യകള്‍ ഒരുമിക്കുന്ന മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍. 30,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ 77 മീറ്ററാണ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന്റെ ഉയരം.


http://www.pampadykkarannews.com
✈️✈️✈️✈️✈️✈️✈️✈️✈️
 പാമ്പാടിക്കാരൻ ന്യൂസ് പ്രവാസികൾക്ക് വേണ്ടി  മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇
https://chat.whatsapp.com/C75ZEVvbj8eKU3iO0RSket
Previous Post Next Post