കോട്ടയം ചിങ്ങവനത്ത് കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ യാത്രക്കാരിയായ പെൺകുട്ടിയെ ശല്യം ചെയ്ത വയോധികൻ പിടിയിൽ


കോട്ടയം ചിങ്ങവനത്ത് കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ യാത്രക്കാരിയായ പെൺകുട്ടിയെ ശല്യം ചെയ്ത വയോധികൻ പിടിയിൽ  
 പെൺകുട്ടിയുടെ പ്രതികരണത്തിനൊപ്പം ചേർന്ന യാത്രക്കാരും, കെ.എസ്.ആർ.ടി.സി ജീവനക്കാരും ചേർന്ന് ബസ് പൊലീസ് സ്റ്റേഷനു മുന്നിൽ നിർത്തി ശല്യക്കാരനെ പൊലീസിനു കൈമാറി.

 മദ്യലഹരിയിലായിരുന്ന വയോധികനെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു. 
ഇന്ന്  രാവിലെ പത്തു മണിയോടെയായിരുന്നു അടൂരിൽ നിന്നും കോട്ടയത്തിനു വരികയായിരുന്നു കെ.എസ്.ആർ.ടി.സി  ബസിനുള്ളിലുണ്ടായിരുന്ന വയോധികൻ യാത്രക്കാരിയായ പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്യുകയായിരുന്നു.

 തുടർന്ന്, പെൺകുട്ടിയ പ്രതികരിച്ചു. ഇതോടെ ഇയാൾ പെൺകുട്ടിയ്‌ക്കെതിരെ തിരിഞ്ഞു.

തുടർന്നാണ്, യാത്രക്കാരും ബസ് ജീവനക്കാരും ശല്യക്കാരനെതിരെ പ്രതികരിച്ചത്
Previous Post Next Post