ക്ഷേത്രത്തിലേക്ക് മാല കെട്ടാന്‍ കൂവളത്തിന്റെ ഇല പറിക്കാന്‍ മരത്തില്‍ കയറിയ വയോധികന്‍ മരിച്ചുപ്രതീകാത്മക ചിത്രം
 

കൊച്ചി: ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി മാല കെട്ടാന്‍ കൂവളത്തിന്റെ ഇല പറിക്കാന്‍ മരത്തില്‍ കയറിയ വയോധികന്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. എറണാകുളം ഏലൂര്‍ ഇലഞ്ഞിക്കല്‍ ക്ഷേത്രപരിസരത്താണു സംഭവം. 65 വയസുകാരനായ ബാല?ഗോപാല്‍ ആണ് മരിച്ചത്.

രാവിലെ മരത്തില്‍ കയറിയപ്പോള്‍ ക്ഷീണിതനാവുകയായിരുന്നു. ക്ഷേത്ര ഭാരവാഹികള്‍ വിവരം ഫയര്‍ഫോഴ്സിനെ അറിയിച്ചു. ഫയര്‍ഫോഴ്സ് ജീവനക്കാര്‍ ബാലഗോപാലിനെ താഴെയെത്തിച്ചു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല


Previous Post Next Post