മണർകാട് ഇന്ന് മുതൽ ഗതാഗത ക്രമീകരണം

മണർകാട് :   ബൈപാസ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ ഇന്നു മുതൽ താൽ കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.

അയർക്കുന്ന ഭാഗത്തു നിന്ന് വരുന്ന ലോറികൾ ഉൾപ്പെടെ ഭാര വാഹനങ്ങൾ കാവുംപടി അമ്പലത്തിനു സമീപം നിന്നു തിരിഞ്ഞ് കെകെ റോഡിലേക്ക് പ്രവേശിക്കണം. ബസുകൾ ഉൾപ്പെടെ മറ്റ് വാഹനങ്ങൾ പഞ്ചായത്ത് ഷോപ്പിങ് സെന്ററിന് മുൻഭാഗത്തുള്ള സ്റ്റാൻഡിൽ പ്രവേശിച്ച് പാമ്പാടി, പുതുപ്പള്ളി, കോട്ടയം ഭാഗത്തേക്ക് തിരിഞ്ഞു പോകണം.
 കോട്ടയം ഭാഗത്ത് നിന്ന് പാമ്പാടി ഭാഗത്തേക്കും പുതുപ്പള്ളി ഭാഗത്തേക്കും പോകേണ്ട വാഹനങ്ങൾ സ്റ്റാൻഡിൽ പ്രവേശിച്ച് കടന്നു പോകണം. 

പൊലീസും പഞ്ചായത്ത് അധികൃതരും ചർച്ച നടത്തിയാണ് തീരുമാനമെടുത്തത്. തകർന്നു കിടക്കുന്ന ബൈപാസ് റോഡ് പൂർണമായും ടൈലുകൾ പാകുന്ന നിർമാണ പ്രവർത്തനമാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്നത്.


Previous Post Next Post