ജന്മ ദിനത്തില്‍ തിളച്ച സാമ്പാറില്‍ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

ആന്ധ്രാപ്രദേശ്: ജന്മ ദിനത്തില്‍ തിളച്ച സാമ്പാറില്‍ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. അടുക്കളയോട് ചേര്‍ന്നുള്ള ഭാഗത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ തിളച്ച സാമ്പാര്‍ പാത്രത്തില്‍ വീഴുകയായിരുന്നു.
ശിവ-ഭാനുമതി ദമ്പതികളുടെ മകളായ തേജസ്വിയാണ് മരണപ്പെട്ടത്. ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയിലെ കലഗാര ഗ്രാമത്തില്‍ ഞായറാഴ്ചയായിരുന്നു ഒരു നാടിനെയാകെ നടുക്കിയ സംഭവം. വിജയവാഡയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച കുട്ടി ചികിത്സയിലിക്കെ തിങ്കളാഴ്ചയാണ് മരണപ്പെട്ടത്.
അതേസമയം പകടമരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വീട്ടിലുള്ളവര്‍ പിറന്നാളിനെത്തിയ അതിഥികള്‍ക്ക് ഭക്ഷണം വിളമ്പുന്നതിനിടെ അടുക്കളയിലേക്ക് പോയ കുട്ടി ഒരു കസേരയില്‍ കയറുന്നതിനിടെ കാല്‍തെറ്റി തിളച്ച സാമ്പാര്‍ വെച്ചിരുന്ന പാത്രത്തിലേക്ക് വീഴുകയായിരുന്നു.
Previous Post Next Post