വ്യാപാരി സംഘടനാ നേതാവ് ടി നസിറുദ്ദീൻ അന്തരിച്ചു നാളെ സംസ്ഥാന വ്യാപകമായി കടകൾ അടക്കും


വ്യാപാരി സംഘടനാ നേതാവ് ടി നസിറുദ്ദീൻ അന്തരിച്ചു
കോഴിക്കോട് : വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസിറുദ്ദീൻ (79) അന്തരിച്ചു
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. മിഠായിത്തെരുവിലെ ബ്യൂട്ടി സ്​റ്റോഴ്​സ്​ ഉടമയായിരുന്നു. 30 വർഷത്തിലേറെയായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അധ്യക്ഷനായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ധേഹത്തിൻ്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി വ്യാപാരികൾ  കടകൾ അടക്കും പാമ്പാടിയിലെ കച്ചവട സ്ഥാപനങ്ങളും അടക്കുമെന്ന് പാമ്പാടി വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ അറിയിച്ചു  1991 മുതൽ സംഘടനയുടെ പ്രസിഡണ്ടാണ്. ഖബറടക്കം  വൈകിട്ട് 5 ന് കോഴിക്കോട് കണ്ണംപറമ്പ് ജുമ അത്ത് പള്ളി ഖബറിസ്ഥാനിൽ നടക്കും.
പാമ്പാടിക്കാരൻ ന്യൂസ് നെറ്റ് വർക്കിൻ്റെ അനുശോചനം ഈ വേളയിൽ  അറിയിക്കുന്നു
Previous Post Next Post