കോട്ടയം മണർകാട് ഹോട്ടലിനു നേരെ സാമൂഹ്യ വിരുദ്ധ സംഘത്തിന്റെ ആക്രമണം; ഹോട്ടലിൽ ആക്രമണം നടത്തിയ യുവാവ് 36 ട്രേ മുട്ട അടിച്ചു തകർത്തു; സംഭവം വൈകിട്ട് 8 മണിയോട് കൂടി
 
കോട്ടയം: മണർകാട് ഹോട്ടലിനു നേരെ സാമൂഹ്യ വിരുദ്ധ സംഘത്തിന്റെ ആക്രമണം. മദ്യ ലഹരിയിൽ എത്തിയ യുവാവ് ഹോട്ടലിൽ ആക്രമണം നടത്തുകയും, 36 ട്രേ മുട്ട അടിച്ച് തകർക്കുകയും ചെയ്തു. ഹോട്ടലിനു മുന്നിൽ ഭീഷണി മുഴക്കിയ യുവാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷമാണ് മടങ്ങിയത്. ഭക്ഷണം ലഭിക്കാൻ വൈകിയെന്നാരോപിച്ചാണ് ഇയാൾ ഹോട്ടലിൽ ആക്രമണം നടത്തിയത്. 38 വയസ് തോന്നുന്ന യുവാവിനെതിരെ  മണർകാട് പൊലീസിൽ പരാതി നൽകുമെന്ന് കട ഉടമ പറഞ്ഞു 

ഇന്ന്  രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. മണർകാട് റോസ് മരിയ ഹോട്ടലിൽ എത്തിയ പ്രതി, ഭക്ഷണം ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണം എടുക്കാൻ സപ്ലൈയൽ ഹോട്ടലിനുള്ളിലേയ്ക്കു പോയി. രണ്ടോ മൂന്നു മിനിറ്റിന് ശേഷം ക്ഷുഭിതനായ യുവാവ് ഹോട്ടലിൽ അക്രമം അഴിച്ചു വിടുകയായിരുന്നു. തുടർന്ന്, ഹോട്ടലിനുള്ളിൽ സൂക്ഷിച്ചിരുന്ന 36 ട്രേ മുട്ട എറിഞ്ഞ് ഉടയ്ക്കുകയായിരുന്നു. തുടർന്ന് ഇയാൾ ഭീഷണി മുഴക്കുകയുമായിരുന്നു.
ഹോട്ടലിനു നേരെ ആക്രമണം നടത്തിയ ശേഷം പ്രതി ഇവിടെ നിന്നും രക്ഷപെട്ടു
Previous Post Next Post