വിവാഹാഭ്യർത്ഥന നിരസിച്ചതിന് ആസിഡ് ഒഴിച്ച് കൊല്ലുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽകൊച്ചി : വിവാഹാഭ്യർത്ഥന നിരസിച്ചതിൻ്റെ പേരിൽ ആസിഡ് ഒഴിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ  യുവാവ് അറസ്റ്റിൽ.

കടവന്ത്ര ഗാന്ധിനഗർ ഉദയാ കോളനി ഹൗസ് നമ്പർ 91 - ൽ മഹേഷിൻ്റെ മകൻ മഹേന്ദ്രനാണ് പിടിയിലായത്.

വിഹാഹാഭ്യർത്ഥന നിരസിച്ച എളംകുളം സ്വദേശിനിയുടെ വീട്ടിലെത്തി കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാൾ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത്.

മയക്കുമരുന്ന്, മോഷണം, അടിപിടി കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള മഹേന്ദ്രൻ കാപ്പ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ള ആളാണെന്ന് പോലീസ് അറിയിച്ചു.
Previous Post Next Post