കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചു; ക്ഷേത്ര പൂജാരി അറസ്റ്റിൽഅറസ്റ്റിലായ വി വൈദ്യനാഥൻ
 

ചെന്നൈ: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പ്രചരിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ. തമിഴ്‌നാട്ടിലെ മടത്തുകുളം സ്വദേശി വി വൈദ്യനാഥൻ (50) ആണ് അറസ്റ്റിലായത്. യുഎസ് ആസ്ഥാനമായുള്ള നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്‌സ്‌പ്ലോയിറ്റഡ് ചിൽഡ്രൻ (എൻസിഎംഇസി) സൈബർ ടിപ്‌ലൈൻ ഓർഗനൈസേഷന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഉദുമല്‍പേട്ട ആള്‍ വിമന്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. 

2020ലാണ് ഇയാള്‍ ഇത്തരം ദൃശ്യങ്ങളും വിവരങ്ങളും ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്തത്. അശ്ലീല ഉള്ളടക്കമുള്ള ചില വിവരങ്ങളും ദൃശ്യങ്ങളും ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തതിനെക്കുറിച്ചുള്ള യുഎസ് ഏജന്‍സിയുടെ റിപോര്‍ട്ട് തിരിപ്പൂര്‍ ജില്ലാ പൊലിസ് മേധാവിക്കാണ് ലഭിച്ചത്. ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്ത കമ്പ്യൂട്ടറിന്റെ ഐപി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതി അറസ്റ്റിലായത്. 

ഉദുമല്‍പേട്ടയിലെ അഗ്രഹാര തെരുവിലാണ് ഇയാള്‍ താമസിച്ചിരുന്നത്. തൊട്ടടുത്ത വെങ്കിട്ടപുരം ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാൾ. സെക്ഷന്‍ 13, 14(2), 67(ബി)ബി വകുപ്പുകൾ ചേർത്ത് ഇയാള്‍ക്കെതിരേ പോക്‌സൊ നിയമപ്രകാരം കേസെടുത്തു. 
Previous Post Next Post